Advertisement

രാജ്യത്തെ ആദ്യ നേച്ചര്‍ ഫിലിം ഫെസ്റ്റിവെലിന് മൂന്നാറിൽ തുടക്കം

January 25, 2019
Google News 0 minutes Read
film fest

പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പകർന്ന് നൽകി രാജ്യത്തെ ആദ്യ നേച്ചര്‍ ഫിലിം ഫെസ്റ്റിവെലിന് മൂന്നാറിൽ തുടക്കമായി. റയിന്‍ ഇന്റര്‍നാഷമല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവെല്‍ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടി ഭാരതത്തിന്റെ ഫോറസ്റ്റ് മാനെന്ന് അറിയപ്പെടുന്ന ജാദവ് മൊലായ് പയാങ്ങ് ഉദ്ഘാടം ചെയ്തു. ജയരാജ് ഫൗണ്ടേഷന് കീഴിലുള്ള ബേര്‍ഡ്‌സ് ക്ലബ്ബ് ഇന്റര്‍ നാഷണിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രകൃതി വർദ്ധിച്ച് വരുന്ന പ്രകൃതി ചൂഷണവും പരിസ്ഥിതി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സമൂഹത്തിന്സം മുമ്പിൽ തുറന്ന് കാണിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിന് പകർന്ന് നൽകുകയെന്ന ലക്ഷ്യത്തോടെയുമാണ് സംവിധായകൻ ജയരാജ് ഫൗണ്ടേഷന് കീഴിലുള്ള ബേര്‍ഡ്‌സ് ക്ലബ്ബ് ഇന്റര്‍ നാഷണിലിന്റെ നേതൃത്വത്തില്‍ റെയിന്‍ ഇന്റര്‍ നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവെല്‍ മൂന്നാറില്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ നേച്ചര്‍ ഫിലിം ഫെസ്റ്റിവെല്‍കൂടിയാണിത്. മൂന്നാര്‍ സില്‍വര്‍ ടിപ്‌സ് ഹോട്ടലില്‍ രണ്ട് തീയറ്ററുകളിലാണ് സിനമകളുടെ പ്രദര്‍ശനം. ബ്ഹ്മപുത്ര നദിയിലെ മണല്‍പരപ്പുകളില്‍ ആയിരത്തി മുന്നൂറ്റി അരുപത് ഏക്കര്‍ സ്ഥലത്ത് കാടുകള്‍ നട്ടു പിടിപ്പിച്ച ഭാരതത്തിന്റെ ഫോറസ്റ്റ് മാനെന്ന് അറിയപ്പെടുന്ന ജാദവ് മൊലായ് പയാങ്ങ് ഉദ്ഘാടനം ചെയ്തു.

ആമസോൺ കടുകളിലെ ആദിവാസികളുടെ ജീവിതത്തെ ആസ്പതമാക്കി പുറത്തിറക്കിയ യാ സുനിമാർ എന്ന ചിത്രത്തിന്റെ പ്രദർശനമാണ് ആദ്യം നടത്തിയത്. ചിത്രത്തിന്റെ സംവിധായകൻ റിയാൻ പാട്രിക്കിനെ ആദരിക്കുകയും ചെയ്തു. ഇരുപത്തിയേഴിന് മേളയ്ക്ക് സമാപനമാകും.

ഡോക്യുമെന്ററി, ഫീച്ചര്‍, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായി രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഇരുപതോളം ചിത്രങ്ങളും കുട്ടികളുടെ വിഭാഗങ്ങളിലായി അമ്പതോളം ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കന്നട സംവിധായകന്‍ ഗിരീഷ് കാസറവള്ളി, ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെ എന്നിവര്‍ നേതൃത്വം നല്‍കുന്ന ജൂറിയാമ് വിജയികളെ കണ്ടെത്തുക. കൂടാതെ മൂന്ന് ദിവസ്സം നീണ്ട് നില്‍ക്കുന്ന മേളയില്‍ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കുട്ടികളുമായി സംവദിക്കും. ഇതോടൊപ്പം തന്നെ കുട്ടികള്‍ക്ക് പ്രകൃതിയെ അടുത്തറിയുന്നതിനും പരീക്ഷണങ്ങള്‍ നടത്തുന്നതിനുമുള്ള അവരങ്ങളും ഫെസ്റ്റിവെല്ലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here