Advertisement

അയോധ്യ കേസ് പരിഗണിക്കാൻ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിച്ചു

January 25, 2019
Google News 0 minutes Read

അയോധ്യ കേസ് പരിഗണിക്കാൻ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് എൻ വി രമണയും പുതിയ ബെഞ്ചിലില്ല. ഇവർക്ക് പകരമായി ജസ്റ്റിസ് അബ്ദുൽ നസീറും അശോക് ഭൂഷണുമാണ് ബെഞ്ചിലുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്മാരായ എസ് എ ബോബ്‌ഡേ, ഡി. വൈ ചന്ദ്രചൂഡ് എന്നിവർ ആണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. പുതിയ ബെഞ്ച് ജനുവരി 29 ഹർജികൾ പരിഗണിക്കും. അന്തിമ വാദം കേൾക്കുന്ന തീയതിയും സമയ ക്രമവും ജനുവരി 29ന് കോടതി തീരുമാനിക്കും.ജസ്റ്റിസ് യു യു ലളിത് അഭിഭാഷകനായിരിക്കെ അയോദ്ധ്യ കേസുമായി ബന്ധപ്പെട്ട് ഹാജരായിരുന്നു എന്ന കാര്യം ഹർജിക്കാരായ മുസ്ലീം സംഘടന ജനുവരി 10ന് കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുയു ലളിത് പിന്മാറാൻ സന്നദ്ധത അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here