കോട്ടയത്തോ ഇടുക്കിയിലോ മത്സരിക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല : ഉമ്മന്‍ ചാണ്ടി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച നിലപാടില്‍ ഉറച്ച് നിന്ന് ഉമ്മന്‍ചാണ്ടി. കോട്ടയത്തോ ഇടുക്കിയിലോ മത്സരിക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എം.എല്‍.എമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ മാനദണ്ഡം തയ്യാറിയിട്ടില്ലെന്നും, സ്ഥാനാര്‍ത്ഥിനിര്‍ണയം ആരംഭിച്ചില്ലെന്നും എ.ഐ.സിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി
നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന് കഴിഞ്ഞ ദിവസം നിലപാടെടുത്ത ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ യാതൊരു ചര്‍ച്ചകളും നടന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. നിലവില്‍ നിയമസഭാ അംഗമായ താന്‍ രാജിവച്ച് മത്സരിക്കുന്നതിനെ പറ്റി ആലോചിച്ചിട്ടില്ല. കോട്ടയം സീറ്റ് നിലവില്‍ കേരള കോണ്‍ഗ്രസ് മാണിയുടെ കൈവശമാണ്. ഇടുക്കിയിലും താന്‍ മത്സരിക്കുന്നതിനെ സംബന്ധിച്ച് തീരുമാനമെടുത്തില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളത്തില്‍ നിന്ന് ഒതുക്കുന്നതിനായി ഒരു വിഭാഗത്തിന്റെ പ്രചരണമാണോ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകള്‍ എന്ന ചോദ്യത്തിന് എല്ലാവരും സഹപ്രവര്‍ത്തകരാണ് എന്നായിരുന്നു മറുപടി. ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എല്ലാ സാധ്യതകളും പാര്‍ട്ടി പരിഗണിക്കുമെന്ന് പറഞ്# മുകുള്‍ വാസ്‌നിക് പക്ഷേ കോട്ടയത്തെത്തിയപ്പോള്‍ ഒരു പടി പിന്നോട്ടു പോയി. എം,എല്‍.എമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ മാനദണ്ഡമായില്ല. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തിലും തീരുമാനമായില്ലെന്ന് മുകുള്‍ വാസിനിക് പറഞ്ഞു
ഉമ്മന്‍ ചാണ്ടി മത്സര രംഗത്തേക്കെന്ന അഭ്യുഹങ്ങളെ തുടര്‍ന്നു വന്ന ചര്‍ച്ചകള്‍ക്കിടെയാണ് കോട്ടയം മണ്ഡലത്തിലെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുകുള്‍ വാസ്‌നികിന്റെ നേതൃത്വത്തില്‍ നേതൃയോഗം നടന്നത്. ഉമ്മന്‍ ചാണ്ടി മത്സരിക്കുകയാണെങ്കില്‍ കോട്ടയത്ത് കളത്തിലിറങ്ങണമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹം. ഇക്കാര്യം ജില്ലാ നേതാക്കള്‍ രഹസ്യമായി നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും സൂചനയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here