Advertisement

കാറിൽ 6 രഹസ്യ അറകൾ; കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തിയ 5 കോടി പിടികൂടി

2 days ago
Google News 1 minute Read
police

കോഴിക്കോട് കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 5 കോടി രൂപ പിടികൂടി.കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്. കാറിൽ ആറ് രഹസ്യ അറകൾ നിർമിച്ച് പണം കടത്തുകയായിരുന്നു.

കൊടുവള്ളിക്ക് സമീപം എളേറ്റിൽ വട്ടോളിയിൽ മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പൊലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ട വാഹനം പരിശോധിച്ചത്. ഇതിൽ നിന്നാണ് ആദ്യം 4 കോടി രൂപ കണ്ടെടുത്തത്. തുടർന്ന് വിശദമായി നടത്തിയ പരിശോധനയിൽ ഒരു കോടിരൂപ കൂടി കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേണം ആരംഭിച്ചു.

Story Highlights : 5 crores smuggled without documents seized in Koduvally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here