ഇന്ന് 70-ആം റിപ്പബ്‌ളിക് ദിനം

രാജ്യം ഇന്ന് 70 ആമത് റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ കരുത്തും ശക്തിയും വിളിച്ചോതുന്ന പരേഡ് ആകും ഇന്ന് ഡൽഹിയിൽ നടക്കുക.മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോറയെ രാഷ്ട്രപതി സ്വീകരിച്ചു. രാജ്പഥിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തും. അട്ടിമറി സാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷയിലാണ് റിപ്പബ്‌ളിക്ക് ദിനാഘോഷം നടക്കുന്നത്.
രാജ്പഥിൽ രാഷ്ട്രപതി പതാക ഉയർത്തുന്നതോടെ പ്രൗഡഗംഭീരമായ റിപ്പബ്‌ളിക്ക് ചടങ്ങുകൾ തുടക്കമാകും. തുടർന്ന് രാജ്യത്തിന്റെ ശക്തിയും കരുത്തും വിളിച്ചോതുന്ന സൈനിക പരേഡ് നടക്കും. ജൈവ ഇന്ധനത്തിലായിരിക്കും ഇത്തവണ വ്യോമസേനയുടെ ഐ.എൻ.എഫ് വിഭാഗത്തിൽപ്പെട്ട വിമാനം അഭ്യാസ പ്രകടനങ്ങൾ നടത്തുക.
വ്യോമസേനയെ പരേഡിൽ നിയന്ത്രിക്കുന്നവരിൽ ഒരാൾ ഫ്‌ളൈംഗ് ഓഫീസറായ കൊല്ലം സ്വദേശിനി രാഖി രാമചന്ദ്രനാണ്. മഹാത്മ ഗാന്ധിജിയുടെ 150 താം ജന്മദിനം പ്രമാണിച്ച് ഗാന്ധി ദാർശിനികങ്ങൾ ഉൾകൊള്ളുന്ന നിശ്ചല ദൃശ്യങ്ങൾ അണിനിരക്കും.ഇവയ്ക്ക് പുറമെ വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും സംസ്ഥാനങ്ങളുടേയും നിശ്ചല ദൃശ്യങ്ങളും പരേഡിനെ വർണ്ണ ശബ്‌ളമാക്കും. പെൺപടയുടെ ശക്തിയിറക്കാൻ ആസാം റൈഫിൽസിന്റെ വനിതാ ബറ്റാലിയൻ ആദ്യമായി ഇന്നു നടക്കുന്ന പരേഡിൽ പങ്കെടുക്കും. ദേശീയ അവാർഡ് നേടിയ 26 കുട്ടികൾ തുറന്ന വാഹനത്തിലായിരിക്കും സഞ്ചരിക്കുക. അട്ടിമറി സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് രാജ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here