Advertisement

നമ്പി നാരായണനെ പത്മഭൂഷന്‍ ബഹുമതിക്ക് ശുപാര്‍ശ ചെയ്തത് ബിജെപി എം പി രാജീവ് ചന്ദ്രശേഖര്‍

January 26, 2019
Google News 0 minutes Read
rajeev chandrasekhar

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പത്മഭൂഷന്‍ ബഹുമതിക്ക് ശുപാര്‍ശ ചെയ്തത് ബിജെപി എം പി രാജീവ് ചന്ദ്രശേഖര്‍. നമ്പി നാരായണനെ പുരസ്‌കാരത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

നമ്പി നാരായണന് പുരസ്‌കാരം നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പത്മഭൂഷന്‍ ലഭിക്കുന്നതിന് മാത്രം എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ ചെയ്തതെന്ന് സെന്‍കുമാര്‍ ചോദിച്ചിരുന്നു. ശരാശരിയില്‍ താഴെ മാത്രമുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും എന്തിനാണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള പുരസ്‌കാരം നല്‍കുന്നതെന്നും സെന്‍കുമാര്‍ വിമര്‍ശിച്ചു.

നമ്പി നാരായണനെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തവര്‍ അതിന് മറുപടി പറയണമെന്നും സെന്‍കുമാര്‍ പറഞ്ഞു. സെന്‍കുമാറിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ മറുപടിയുമായി നമ്പി നാരായണനും രംഗത്തെത്തി. സെന്‍കുമാറിന് വെപ്രാളമെന്നായിരുന്നു നമ്പി നാരായണന്‍ പ്രതികരിച്ചത്. സെന്‍കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി എ കെ ബാലന്‍ രംഗത്തെത്തിയപ്പോള്‍, പ്രതികരിക്കാനില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കിയത്.

പോയവര്‍ഷം പത്മ ബഹുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത പട്ടികയില്‍ 42 പേരില്‍ 41 പേരെയും കേന്ദ്രം വെട്ടിത്തിരുത്തിയിരുന്നു. ഇതില്‍ മമ്മൂട്ടിയും മോഹന്‍ലാലുമുണ്ട്. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാത്രമാണ് പട്ടികയില്‍ നിന്നും അന്ന് പുരസ്‌കാരം നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here