Advertisement

‘അമൃതാനന്ദമയിയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റു’; വിമര്‍ശനവുമായി മുഖ്യമന്ത്രി

January 26, 2019
Google News 0 minutes Read

മാതാ അമൃതാനന്ദമയിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുത്തതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. കര്‍മ്മസമിതി പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുക്കരുതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് അവരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ആര്‍എസ്എസ് അമൃതാനന്ദമയിയെ തെറ്റായ വഴിയിലേക്ക് തള്ളിവിടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനുവരി 20 ന് ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച പരിപാടിയില്‍ മാതാ അമൃതാനന്ദമയി മുഖ്യ അതിഥിയായിരുന്നു. തിരുവനന്തപുരത്ത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് അമൃതാനന്ദമയിയായിരുന്നു. മാറ്റങ്ങള്‍ നല്ലതാണെന്നും എന്നാല്‍ അത് ആചാരങ്ങളെ ബാധിക്കരുതെന്നുമായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ അമൃതാനന്ദമയി പറഞ്ഞത്. ഓരോ ക്ഷേത്രദേവതയ്ക്കും പ്രത്യേക സങ്കല്‍പ്പമുണ്ടെന്നും സംസ്‌ക്കാരത്തെ സംരക്ഷിച്ചു വേണം മുന്നോട്ട് പോകാനെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here