ഗീത മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു

വിഖ്യാത എഴുത്തുകാരി ഗീത മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു. തെരഞ്ഞെടുപ്പ് അടുത്തതിനാൽ ഈ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും ഈ അവസരത്തിൽ പുരസ്‌കാരം സ്വീകരിക്കുന്നത് അനുചിതമാണെന്നും ഗീത പറഞ്ഞു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ സഹോദരിയാണ് ഗീത.
സാഹിത്യം-വിദ്യാഭ്യാസം എന്ന വിഭാഗത്തിലാണ് ഗീത മെഹ്തയ്ക്ക് പുരസ്‌കാരം ലഭിച്ചത്. കർമ കോല (1979(, രാജ് (1989), എ റിവർ സൂത്രി (1993), സ്‌നേക്ക്‌സ്് ാന്റ് ലാഡേഴ്‌സ്: ഗ്ലിംസസ് ഓഫ് മോഡേൺ ഇന്ത്യ (1997) എന്നിവയാണ് ഗീതയുടെ പ്രധാന കൃതികൾ. ഇതിന് പുറമെ 14 ഡോക്യുമെന്ററികൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here