സെക്രട്ടറിയേറ്റിനു മുന്നിൽ വിധവ മതിൽ; ഓഖി ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ജോലി നൽകണമെന്ന് ആവശ്യം

ഓഖി ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതരായ മുഴുവൻ പേർക്കും അവകാശപ്പെട്ട ജോലി നൽകണമെന്നാവശ്യപ്പെട്ടു സെക്രട്ടറിയേറ്റിനു മുന്നിൽ വിധവ മതിൽ.ഓഖി ദുരന്തത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കളാണ് പ്രതിഷേധം നടത്തിയത്
ഓഖി ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കു സർക്കാർ ജോലി വാഗ്ദ്ധാനം ചെയ്തിരുന്നു ഇതിൽ 33 പേർക്ക് മുട്ടത്തറ നെറ്റ് ഫാക്ടറിയിൽ ജോലി നൽകി.എന്നാൽ ദുരന്തത്തി ഇ രയായവരുടെ കുടുംബങ്ങളിൽ നിന്നുള്ള ഭൂരിഭാഗം പേർക്കും ജോലി നൽകിയില്ലെന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്തവർ പറയുന്നത്
സർക്കാർ നൽകിയ ധനസഹായത്തിന്റെ പലിശയാണ് ദുരന്തത്തിൽ പ്പെട്ട കുടുംബങ്ങളുടെ പ്രധാന വരുമാനമാർഗം. ഈ തുക ദൈനംദിന ആവശ്യങ്ങൾക്കു തികയുന്നില്ലെന്നും .ഇവർ പറയുന്നു. ഓഖി ദുരന്തത്തിൽപ്പെട്ട എല്ലാവരുടെയും കുടുംബാംഗങ്ങൾക്കു ജോലി നൽകുക എന്നതാണ് ഇവരുടെ പ്രധാന അവശ്യം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here