Advertisement

സെക്രട്ടേറിയേറ്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി ജീവനക്കാരന്‍; കേസെടുത്ത് പൊലീസ്

September 5, 2023
0 minutes Read
secretariate

സെക്രട്ടറിയേറ്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്. ലേബര്‍ ഡിപ്പാര്‍ട്‌മെന്റിലെ താത്ക്കാലിക ജീവനക്കാരനായ അനില്‍കുമാറാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

രാത്രി എട്ടുമണി കഴിഞ്ഞാണ് ഇയാള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയത്. സെക്രട്ടേറിയേറ്റിലെ ഒന്നാം നിലയിലുള്ള ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസിലാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. സുരക്ഷാ മേഖലയിലിരുന്ന് മദ്യപിച്ച സംഭവത്തില്‍ പോലീസ് മൂന്നാം തിയതിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ ഇട്ടത്.

Story Highlights: Honda Cars India domestic sales up 13 per cent growth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement