കേന്ദ്രീയ വിദ്യാലയങ്ങളിലെ അസംബ്ലി പ്രാര്‍ത്ഥന: ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

കേന്ദ്രീയ വിദ്യാലയങ്ങളിലെ അസംബ്ലിയിലെ പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടു. രാജ്യത്തെ 1125 കേന്ദ്രീയ വിദ്യാലങ്ങളിലെ പ്രാര്‍ത്ഥന ഹിന്ദു മതവും ആയി ബന്ധപ്പെട്ടതാണെന്നാരോപിച്ച് അഭിഭാഷകനായ വിനായക് ഷായാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിച്ചത്.
Read More : പുതിയ കേന്ദ്രീയ വിദ്യാലയങ്ങളുടെ നിർമ്മാണം ഡിസംബറിന് മുമ്പ് പൂർത്തിയാക്കണം : പ്രധാനമന്ത്രി
കേന്ദ്രീയ വിദ്യാലയങ്ങളിലെ അസംബ്ലികളില്‍ സംസ്കൃതവും ഹിന്ദു സങ്കീര്‍ത്തനങ്ങളും നിര്‍ബന്ധമാക്കിയതിനെതിരെയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലും ഒരു മത വിഭാഗവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥന പൊതു വിദ്യാലയങ്ങളില്‍ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here