ആന്‍ലിയയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച്

ആന്‍ലിയയുടെ ദൂരൂഹ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്. കൊലപാതകമാണ് എന്ന് തെളിയിക്കുന്ന ഒന്നും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്റെ മൊബൈല്‍ ഫോണും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതില്‍ ആത്മഹത്യയാണ് എന്ന് ഉറപ്പിക്കാവുന്ന ചില മെസേജുകള്‍ ആന്‍ലിയയുടേതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.
വിവാഹദിനത്തില്‍ ആന്‍ലിയ തന്നോടൊപ്പം പാടുന്ന വീഡിയോ പങ്കുവച്ച് പിതാവ്
ആന്‍ലിയയെ ഓഗസ്റ്റ് 28നാണ് ആലുവാ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ജസ്റ്റിന്റേയും കുടുംബത്തിന്റേയും പെരുമാറ്റം വളരെ ക്രൂരമായിരുന്നെന്ന തരത്തില്‍ ആന്‍ലിയ ഡയറിയില്‍ എഴുതിയിട്ടുണ്ട്. ഗര്‍ഭിണിയായിരുന്ന സമയത്തും മോശമായാണ് ഭര്‍ത്തൃവീട്ടുകാര്‍ പെരുമാറിയിരുന്നത്. ഒരു പരീക്ഷയ്ക്കായി ഓഗസ്റ്റ് 25ന് ബെംഗളൂരുവിലേക്ക് ട്രെയിന്‍ കയറ്റി വിട്ടു എന്നാണ് ജസ്റ്റിന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് ജസ്റ്റിന്‍ കോടതിയില്‍ കീഴടങ്ങിയത്. വടക്കേക്കര പോലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് അന്വേഷണ ചുമതസ ഗുരുവായൂര്‍ എസിപി ഏറ്റെടുക്കുകയാണ്. അതിന് പിന്നാലെയാണ് പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.
മകളുടെ ദുരൂഹ മരണത്തില്‍ അന്വേഷണം അട്ടിമറിക്കുന്നതായി പ്രവാസികളായ രക്ഷിതാക്കളുടെ പരാതി
മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ആന്‍ലിയ സഹോദരന് അയച്ച മെസേജാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പിന്നില്‍ ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും ആണെന്നാണ് ആന്‍ലിയ സഹോദരന് മെസേജ് അയച്ചത്. മരമം ആത്മഹത്യയാണെങ്കിലും ആത്മഹത്യാ പ്രേരണക്കുറ്റം ജസ്റ്റിന്റേയും വീട്ടുകാരുടേയും ഭാഗത്തുണ്ടെന്ന് തെളിക്കുന്നതാണ് ഈ സന്ദേശങ്ങളും ഒപ്പം ഡയറിക്കുറിപ്പുകളും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here