വിവാഹദിനത്തില്‍ ആന്‍ലിയ തന്നോടൊപ്പം പാടുന്ന വീഡിയോ പങ്കുവച്ച് പിതാവ്

ആന്‍ലിയയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം മുക്തമാകുന്നതേയുള്ളൂ. 2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്. ദിവസങ്ങള്‍ക്ക് ശേഷം പെരിയാറില്‍ നിന്ന് മൃതദേഹവും ലഭിച്ചു. വിവാഹം കവിഞ്ഞ് കുറച്ചുനാളുകള്‍ക്കുള്ളിലുണ്ടായ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്‍ തന്നെയാണ് പ്രതിസ്ഥാനത്ത്.
വിവാഹ ദിവസം ആൻലിയ തന്റെ പിതാവുമൊത്ത് പാട്ട് പാടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണ് നനയിക്കുന്നത്. പിതാവ് ഹൈജിനസ് തന്നെയാണ് ഇപ്പോള്‍ ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ജസ്റ്റിനും അമ്മയും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് ആന്‍ലിയയുടെ ഡയറിയില്‍ നിന്ന് വ്യക്തമാക്കിയിരുന്നു. മരണശേഷമാണ് ഈ ഡയറി കണ്ടെത്തുന്നത്. പലതവണ മര്‍ദ്ദനമേറ്റ നിലയില്‍ ആന്‍ലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടി ഉണ്ടായതിന് ശേഷവും പീഡനം തുടര്‍ന്നു. മരിക്കുന്നതിന് മുമ്പ് ഈ വിവരങ്ങളെല്ലാം ആന്‍ലിയ സഹോദരനെ ധരിപ്പിച്ചിരുന്നു. ബാംഗ്ലൂരിലേക്ക് പോകുകയാണെന്നാണ് പറഞ്ഞത്. എന്നാല്‍ ആന്‍ലിയ ബാംഗ്ലൂരിലേക്ക് പോയെന്ന് ഭര്‍ത്തൃവീട്ടുകാര്‍ അറിയിച്ചെങ്കിലും ആലുവ പുഴയില്‍ നിന്ന് ആന്‍ലിയയുടെ മൃതദേഹം ലഭിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകളില്‍ പോലും ഭര്‍ത്താവും വീട്ടുകാരും പങ്കെടുത്തിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here