‘ഇടുക്കിയല്ലെങ്കില്‍ ചാലക്കുടി’; സമ്മര്‍ദ്ദം ശക്തമാക്കി പി.ജെ ജോസഫ്

ഇടുക്കി സീറ്റിനായി സമ്മര്‍ദ്ദം ശക്തമാക്കി പി.ജെ ജോസഫ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണം എന്നാണ് പി.ജെ ജോസഫിന്റെ ആവശ്യം. ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് ജോസഫ് ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ജോസഫ് വിഭാഗം തയ്യാറല്ല. അതേസമയം, കോട്ടയത്തിന് പകരമായി ഇടുക്കി നല്‍കുകയല്ല വേണ്ടതെന്നും ജോസഫ് വിഭാഗം വ്യക്തമാക്കുന്നുണ്ട്.
ലയനത്തിന് മുമ്പ് മത്സരിച്ച സീറ്റ് വേണമെന്നാണ് പി.ജെ ജോസഫ് ആവശ്യപ്പെടുന്നത്. ഇരു ഗ്രൂപ്പുകളുടേയും ലയനത്തിന് ശേഷം വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും ജോസഫ് പരസ്യമാക്കുന്നു. ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര തീരുമാനിക്കുന്നതിൽ കൂടിയാലോചന നടന്നിട്ടില്ലെന്നും ജോസഫ് വ്യക്തമാക്കി. പാർട്ടി വേദികളിൽ ഇതേക്കുറിച്ച് ആലോചിച്ചില്ലെന്നതാണ് ജോസഫ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here