തൃശൂരില്‍ സി.എന്‍ ജയദേവന്‍ തന്നെ മത്സരിച്ചേക്കും; യുഡിഎഫിനായി ടി.എന്‍ പ്രതാപനും സാധ്യതാ ലിസ്റ്റില്‍

ഐക്യകേരള പിറവിക്ക് ശേഷം നടന്ന 15 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടത് ചേരിക്കൊപ്പം നിന്ന ചരിത്രമാണ് തൃശൂര്‍ ലോകസഭ മണ്ഡലത്തിനുള്ളത്. ഇത്തവണ കൈവിട്ട സീറ്റ് തിരിച്ചു പിടിക്കാന്‍ യുഡിഎഫും സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫും തയ്യാറെടുക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് എന്‍ഡിഎ മണ്ഡലത്തെ സമീപിക്കുന്നത്.
എല്‍ഡിഎഫില്‍ സിപിഐക്ക് നല്‍കിയ മണ്ഡലമായ തൃശ്ശൂരില്‍ അതിശക്തനായ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഐ. സിറ്റിങ് എംപിയായ സിഎന്‍ ജയദേവന്‍ മത്സരരംഗത്തുണ്ടാവുമെന്ന സൂചന പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നോട്ടു വെക്കുന്നു. എന്നാല്‍, കേന്ദ്ര നേതൃത്വവുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന കെ.പി രാജേന്ദ്രനും സാധ്യതാ പട്ടികയിലുണ്ട്. രാജ്യത്തെ ഏക സിപിഐ പ്രതിനിധിയായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച സി.എന്‍ ജയദേവന്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചില്ലെന്ന ആക്ഷേപം കൂടി ഉയരുന്ന പശ്ചാത്തലത്തില്‍ സീറ്റ് നിലനിര്‍ത്താന്‍ സിപിഐക്ക് പ്രബലനായ സ്ഥാനാര്‍ഥിയെ തന്നെ പുറത്തിറക്കേണ്ടി വരും.
Read Also: ‘അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം’; വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി
അതേസമയം, ഉരുക്കു കോട്ടയില്‍ നേരിട്ട പരാജയം കോണ്‍ഗ്രസിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. സിറ്റിങ് സീറ്റായിരുന്ന തൃശ്ശൂര്‍ കൈവിട്ടതോടെ ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. വി.എം സുധീരന്‍, പി.സി വിഷ്ണുനാഥ്, പി.സി ചാക്കോ എന്നിവര്‍ക്കു പുറമേ ഡിസിസി പ്രസിഡന്റ് ടി.എന്‍ പ്രതാപനും സാധ്യതാ പട്ടികയിലുണ്ട്. എന്നാല്‍, ജാതിമത സമവാക്യങ്ങളെ മുന്‍ നിര്‍ത്തി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ കണ്ടത്തുക കോണ്‍ഗ്രസിനും തലവേദനയാകും.
ഇത്തവണ ലോകസഭയിലേക്ക് കേരളത്തില്‍ നിന്ന് അംഗത്തെ അയക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന ബിജെപി വളക്കൂറുള്ള മണ്ണായാണ് തൃശ്ശൂര്‍മണ്ഡലത്തെ കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനത്തില്‍ നേട്ടമുണ്ടാക്കാനായത് ലോക്സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
Read Also: ആര്‍ എസ് എസ് പ്രചാരകനെപ്പോലെയാണ് മോദി സംസാരിക്കുന്നത്: കോടിയേരി
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ശബരി മലവിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടും അതിനെതിരായ സമരവും കേന്ദ്ര പദ്ധതികളും ഉയര്‍ത്തിക്കാട്ടിയുള്ള പ്രചരണത്തിന് ഇതിനോടകം തന്നെ ബിജെപി മണ്ഡലത്തില്‍ തുടക്കം കുറിക്കുകയും ചെയ്തു. 2014 ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫും കൈവിട്ടത് തിരിച്ചു പിടിക്കാന്‍ യുഡിഎഫും തയ്യാറാടെക്കുമ്പോള്‍ ശക്തമായ സാന്നിധ്യമുറപ്പിക്കാന്‍ എന്‍ഡിഎയും അണിയറയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here