അന്താരാഷ്ട്ര സർവീസുകളിൽ പുതിയ റെക്കോർഡുമായി സൗദി എയർലൈൻസ്

അന്താരാഷ്ട്ര സർവീസുകളിൽ പുതിയ റെക്കോർഡുമായി സൗദി എയർലൈൻസ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പതിനൊന്ന് ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്
അന്താരാഷ്ട്ര സർവീസ് യാത്രക്കാരുടെ എണ്ണത്തിൽ പതിനൊന്ന് ശതമാനം വർധനവ് കൈവരിക്കുന്നതിന് സൗദി എയർലൈൻസിന് സാധിച്ചതായാണ് പുതിയ കണക്ക്. പുതിയ സെക്ടറുകളിലേക്ക് സർവീസ് ആരംഭിച്ചതും സീറ്റുകളുടെ എണ്ണം വർധിപ്പിച്ചതും റെക്കോർഡ് കൈവരിക്കാൻ എയർലൈനെ സഹായിച്ചു.
ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷം ആഭ്യന്തര സർവ്വീസുകളിലെ യാത്രക്കാരുടെ എണ്ണത്തെ മറി കടന്ന് കൊണ്ട് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന ഉണ്ടായിരുന്നു.വിമാനങ്ങളിൽ യാത്രക്കാർക്ക് നൽകി വരുന്ന സൗകര്യങ്ങളും സേവനങ്ങളും യാത്രക്കാരെ ആകർഷിക്കാൻ കാരണമായതായി സൗദിയ ഡയരക്ടർ ജനറൽ എൻജിനീയർ സ്വാലിഹ് അൽ ജാസിർ പറഞ്ഞു. വരും വർഷങ്ങളിലും കൂടുതൽ വളർച്ച കൈവരിക്കാനുള്ള ശ്രമത്തിലാണ് സൗദി എയർലൈൻസ് അധികൃതർ 2020 ഓടെ സൗദിയ വിമാനക്കമ്പനിക്ക് കീഴിലെ വിമാനങ്ങളുടെ എണ്ണം ഉയർത്താനും പദ്ധതിയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here