‘ഇപ്പോൾ മലയാളി പ്രബുദ്ധരായി. ചരക്കെന്നു പറയില്ല; പകരം വന്ന വാക്കാണ് കുട്ടൂസ്’; വൈറലായി ഒരു കുറിപ്പ്

ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ കാണുന്ന ഒരു വാക്കാണ് ‘കൂട്ടൂസ്’. സ്ത്രീകളെ കുറിച്ച് പറയുമ്പോൾ മാത്രം പൊങ്ങി വരുന്ന ഒരു വാക്കാണ് ഇത്. നടി പ്രിയാ വാര്യറെ കുറിച്ച് പറയുമ്പോൾ ‘പ്രിയാ കുട്ടൂസ്’ എന്ന പറയുന്നത് ഉദാഹരണം. ഇത്തരം ‘കുട്ടൂസ്’ വിളികളിലെ സ്ത്രീവിരുദ്ധത തുറന്നുകാട്ടുകയാണ് സരിത അനൂപ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്.
മുമ്പായിരുന്നെങ്കിൽ സ്ത്രീകളെ ‘ചരക്ക്’ എന്ന് വിശേഷിപ്പിച്ചിരുന്ന മലയാളി പകരം കണ്ടുപിടിച്ച വാക്കാണ് ‘കുട്ടൂസ്’ എന്ന് സരിത പോസ്റ്റിൽ കുറിക്കുന്നു. ഫേസ്ബുകിലെ ഏറ്റവും അരോചകരമായ ഒരു ട്രെണ്ട് ആണ് ഈ കുട്ടൂസ് വിളി. ഏതൊരു രംഗത്തെയും കഴിവും പ്രാഗത്ഭ്യവും തെളിയിച്ച സ്ത്രീകളെ സൗന്ദര്യം മാത്രം നോക്കി വിളിക്കുന്ന അങ്ങേയറ്റം സെക്‌സിസ്റ്റ് ഏർപ്പാട്. ഐപിഎസ് ആവട്ടെ രാഷ്ട്രീയനേതാവ് ആവട്ടെ സിനിമാനടി ആവട്ടെ ഒരു കുട്ടൂസ് വിളിയിലൂടെ അതുവരെ അവർ നേടിയതൊക്കെ അവരുടെ സൗന്ദര്യത്തിന്റെ പുറകിലായി. സ്മൃതി മന്ദാനയെക്കുറിച്ചുള്ള ഒരു പോസ്റ്റിൽ സ്മൃതി കുട്ടൂസ് എന്നു സംബോധന ചെയ്ത് അഭിനന്ദിക്കുന്നത് അങ്ങേയറ്റം സെക്‌സിസ്‌റ് ഏർപ്പാടാണെന്ന് സരിത പോസ്റ്റിൽ കുറിക്കുന്നു.
സരിതയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here