മാസ് വരവും കൊലമാസ് ഡാൻസും ; സോഷ്യൽ മീഡിയയിൽ വൈറലായി യതീഷ് ചന്ദ്രയുടെ ഡാൻസ്

സോഷ്യൽ മീഡിയയിൽ വൈലായി യതീഷ് ചന്ദ്ര ഐപിഎസിന്റെ ഡാൻസ് വീഡിയോ. ശബരിമല വിഷയത്തിൽ ജനങ്ങളുടെ ഹീറോ ആയി തിളങ്ങിയ യതീഷ് ചന്ദ്ര നൃത്തം ചെയ്ത് ചാടി തുള്ളുന്ന വീഡിയോ ഏറെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

Read More : ശബരിമലയിലെ വിശിഷ്ട സേവനത്തിന് യതീഷ് ചന്ദ്രയ്ക്കും മനോജ് എബ്രഹാമിനും അനുമോദനപത്രം

ബിസിനസ്സുകാരനായ കെഎസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹത്തിനായിരുന്നു യതീഷ് ചന്ദ്രയുടെ നൃത്തം. മന്ത്രിമാരും രാഷ്ട്രീയപ്രവർത്തകരും സിനിമാക്കാരുമടക്കം നിരവധി പ്രമുഖരാണ് ചടങ്ങിനെത്തിയത്. കൂട്ടത്തിൽ തിളങ്ങിയത് യതീഷ് ചന്ദ്ര ഐപിഎസ് തന്നെയാണ്.

മാസ് വരവും കൊലമാസ് ഡാൻസും എന്ന് പറഞ്ഞ് നിരവധി പേരാണ് യതീഷ് ചന്ദ്ര നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More