‘ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്.പി – ബി.എസ്.പി സഖ്യത്തോടൊപ്പം നില്‍ക്കണം’; കോണ്‍ഗ്രസിനോട് അഖിലേഷ് യാദവ്

ബിജെപിയെ പരാജയപ്പെടുത്താനുള്ള മത്സരത്തില്‍ കോണ്‍ഗ്രസ്സ്, എസ്.പി – ബി.എസ്.പി സഖ്യത്തെ പിന്തുണക്കണമെന്ന്
സമാജ് വാദ് പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും, കൂടുതല്‍ യുവാക്കള്‍ സജീവ രാഷ്ട്രീയത്തില്‍ പങ്കാളികളാകണമെന്നാണ് ആഗ്രഹമെന്നും അഖിലേഷ് പറഞ്ഞു.
Read Also: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ മോദിയ്ക്ക് പിന്നാലെ യോഗിയും കേരളത്തിലേക്ക്
പ്രിയങ്ക ഗാന്ധി കിഴക്കന്‍ ഉത്തർപ്രദേശിന്‍റെ ചുമതലയേറ്റെടുത്തതിനു ശേഷം, കോണ്‍ഗ്രസ്സുമായുള്ള രാഷ്ട്രീയ ധാരണ തുറന്നിടുന്നതാണ് അഖിലേഷ് യാദവിന്‍റെ പ്രസ്താവന. കോണ്‍ഗ്രസ്സിന്‍റെ ലക്ഷ്യം ബിജെപിയെ പരാജപ്പെടുത്തുകയാണെങ്കില്‍ എസ്.പി – ബി.എസ്.പി സഖ്യത്തെ പിന്തുണക്കാൻ കോണ്‍ഗ്രസ്സ് തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് സമാജ് വാദ് പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിനായി രണ്ട് മണ്ഡലങ്ങള്‍ സഖ്യം നീക്കി വച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടെ പ്രവേശനത്തെ രാഷ്ട്രീയ സ്വാഗതം ചെയ്യുന്നുവെന്നും അഖിലേഷ് യാദവ് കൂട്ടിചേർത്തു.
Read Also: തലയുടെ നായികയായി വിദ്യാ ബാലന്‍ തമിഴിലേക്ക്
ഉത്തർ പ്രദേശില്‍ അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാർട്ടിയും, മായാവതി നയിക്കുന്ന ബഹുജന്‍ സമാജ് വാദി പാർട്ടിയും തമ്മിലുണ്ടായ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പെടുത്തിയിരുന്നില്ല. അതേ സമയം, പ്രിയങ്ക ഗാന്ധി കിഴക്കന്‍ ഉത്തർപ്രദേശിന്‍റെ ചുമതലയേറ്റെടുത്തതിനു ശേഷമാണ് അഖിലേഷ് യാദവിന്‍റെ പ്രസ്താവനയെന്നത് ശ്രദ്ദേയമാണ്. വിജയ സാധ്യതയുള്ള 30 സീറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റു സീറ്റുകളില്‍ സഖ്യത്തെ പിന്തുണച്ച് ബിജെപിയെ പരജയപെടുത്തകയാണ് കോൺഗ്രസ്സ് നീക്കമെന്നും വിലയിരുത്തലുണ്ട്.
എസ്.പി – ബി.എസ്.പി സഖ്യം മത്സരിക്കുന്ന 76 സീറ്റുകളില്‍ 30 സീറ്റുകള്‍ ഒഴിവാക്കിയാണ് നിലവില്‍ സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്. ഇത് ഉത്തർപ്രദേശില്‍ എസ്.പി- ബി.എസ്.പി സഖ്യവുമായി കോണ്‍ഗ്രസ്സ് രഹസ്യ ധാരണയില്‍ ഏർപ്പെടുത്താനുള്ള സാധ്യത ശക്തിപെടുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here