ഐഫോണില്‍ നല്ല ഫോട്ടോ എടുത്താല്‍ സമ്മാനം; ചലഞ്ചുമായി ആപ്പിള്‍

ഐഫോണില്‍ ഫോട്ടോ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്ന ഷോട്ട് ഓണ്‍ ഐഫോണ്‍ ചലഞ്ചുമായി ആപ്പിള്‍. നല്ലഫോട്ടോയ്ക്ക് സമ്മാനത്തുകയുണ്ട്. സമ്മാനാര്‍ഹമാകുന്ന ചിത്രങ്ങള്‍ പരസ്യ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ജനുവരി 22മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് മത്സര കാലാവധി. പത്ത് പേരെ വിജയികളായി തെരഞ്ഞെടുക്കും. ഈ പത്ത് ചിത്രങ്ങള്‍ ആപ്പിളിന്റെ റീടെയില്‍ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ വെബ് പേജുകളിലും ഉള്‍പ്പെടുത്തും. #ShotoniPhone എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യേണ്ടത്. ഇതിനോടൊപ്പമുള്ള കുറിപ്പില്‍ ഏത് മോഡല്‍ ഐഫോണിലാണ് ചിത്രം പകര്‍ത്തിയതെന്നും വ്യക്തമാക്കണം. ആപ്പിളിന്‍റെ ഫോട്ടോസ് ആപ്പിലെ എഡിറ്റി൦ഗ് ടൂളുകള്‍ ഉപയോഗിച്ചോ ഫോട്ടോ ഷോപ്പ് പോലുള്ള തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചോ എഡിറ്റ് ചെയ്ത ചിത്രങ്ങളും അയയ്ക്കാം.
ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് 1.36 വരെ അയയ്ക്കുന്ന ചിത്രങ്ങള്‍ മാത്രമായിരിക്കും ഫോട്ടോഗ്രഫി വിദഗ്ദര്‍ വിലയിരുത്തുക. ഫെബ്രുവരി 26ന് ആപ്പിള്‍ വിജയികളെ പ്രഖ്യാപിക്കുകയും വിവരം ഇമെയില്‍ വഴി നേരിട്ട് അറിയിക്കുകയും ചെയ്യും. ഇത് കൂടാതെ shotoniphone@apple.com എന്ന വെബ്‌സൈറ്റിലും നിങ്ങളുടെ ചിത്രങ്ങള്‍ നല്‍കാം. ഈ ചിത്രങ്ങളുടെ ഫയലിന് ‘firstname_lastname_iphonemodel’ എന്ന രീതിയില്‍ പേര് നല്‍കണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here