മരുന്ന് വാങ്ങാന്‍ വിജയ് സേതുപതി പണം നല്‍കിയ വൃദ്ധ കുഴഞ്ഞുവീണ് മരിച്ചു

മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് പറഞ്ഞതിന് പിന്നാലെ നടന്‍ വിജയ് സേതുപതി പണം നല്‍കിയ വൃദ്ധ കുഴഞ്ഞു വീണ് മരിച്ചു. ലൊക്കേഷനില്‍ തന്നെയാണ് കുഴഞ്ഞ് വീണ് മരിച്ചത്. കാവാലം അച്ചാമ്മയെന്നാണ് ഇവരുടെ പേര്. വിജയ് സേതുപതി ഇവര്‍ക്ക് പണം നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിന് പിന്നാലെയാണ് മരണം. കഴിഞ്ഞ ദിവസമാണ് അച്ചാമ്മ ഷൂട്ടിംഗ് കാണാന്‍ മാമനിതന്‍ സിനിമയുടെ സെറ്റിലെത്തിയത്. കുട്ടനാട്ടിലെ സിനിമാ സെറ്റുകളിലെ സ്ഥിരം സാന്നിധ്യമാണ് ഈ വൃദ്ധ.
തന്റെ അരികിലേക്ക് എത്തിയ വിജയ് സേതുപതിയോട് ഉള്ളുലയ്ക്കുന്ന സ്വരത്തില്‍ ആ വൃദ്ധ പറഞ്ഞു മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ എന്ന്. ഇത് കേട്ടതിന് പിന്നാലെ വിജയ് സേതുപതി തന്റെ സഹായികളുടെ കയ്യിലുള്ള പണം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ വൃദ്ധയ്ക്ക് നല്‍കുകയായിരുന്നു. വലിയ കയ്യടികളോടെയാണ് വിജയ് സേതുപതിയുടെ ഈ പ്രവര്‍ത്തിയെ വരവേറ്റത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here