മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് പറഞ്ഞ വൃദ്ധയ്ക്ക് പണം നല്‍കി വിജയ് സേതുപതി; വീഡിയോ
ആരാധകരോടുള്ള സ്‌നേഹവും പരിഗണനയും വിജയ് സേതുപതിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. തന്റെ അരികിലേക്ക് എത്തുന്നവരോട് ഒരു താരത്തിന്റെ എല്ലാ ഭാവങ്ങളും മാറ്റിനിര്‍ത്തി സാധാരണക്കാരില്‍ സാധാരണക്കാരനായാണ് വിജയ് സേതുപതി പെരുമാറുക. ആരാധകര്‍ തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
Read Also: തലയുടെ നായികയായി വിദ്യാ ബാലന്‍ തമിഴിലേക്ക്
കേരളത്തില്‍ വിജയ് സേതുപതിക്ക് ആരാധകര്‍ ഏറെയാണ്. ആലപ്പുഴയില്‍ ഷൂട്ടിംഗിനെത്തിയ താരത്തെ കാണാന്‍ വലിയ ജനത്തിരക്കാണുള്ളത്. ആരാധകരോട് സ്‌നേഹത്തില്‍ പെരുമാറാന്‍ മാത്രമല്ല തന്റെ മുന്നില്‍ അശരണരായി കൈ നീട്ടുന്നവരുടെ കണ്ണീരൊപ്പാനും തനിക്ക് സാധിക്കുമെന്ന് വിജയ് സേതുപതി തെളിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ പ്രായമായൊരു സ്ത്രീ ഷൂട്ടിംഗ് കാണാന്‍ എത്തിയിരുന്നു. ആരാധകര്‍ക്കിടയില്‍ നിന്നും വൃദ്ധയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേക്ക് ചെന്നു. തന്റെ അരികിലേക്ക് എത്തിയ വിജയ് സേതുപതിയോട് ഉള്ളുലയ്ക്കുന്ന സ്വരത്തില്‍ ആ വൃദ്ധ പറഞ്ഞു മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ എന്ന്. ഇത് കേട്ടതും വിജയ് സേതുപതി തന്റെ സഹായികളുടെ കയ്യിലുള്ള പണം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ വൃദ്ധയ്ക്ക് നല്‍കുകയായിരുന്നു. വലിയ കയ്യടികളോടെയാണ് വിജയ് സേതുപതിയുടെ ഈ പ്രവര്‍ത്തിയെ വരവേറ്റത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here