Advertisement

ചൈത്രയുടെ റെയ്ഡ് നടപടി ദുരുദ്ദേശപരം: കോടിയേരി ബാലകൃഷ്ണന്‍

January 30, 2019
Google News 0 minutes Read
kodiyeri balakrishnan

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോസിന്റെ നടപടി ദുരുദ്ദേശപരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റെയ്ഡ് നടത്തി പ്രതിയെ പിടിക്കാന്‍ കഴിയാത്തതിനെ കോടിയേരി പരിഹസിച്ചു.

ഏത് പൊലീസ് ഉദ്യോഗസ്ഥനായാലും നിയമപരമായി പ്രവര്‍ത്തിക്കണം. നിയമത്തിന്റെ മുകളില്‍ പറക്കാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും അധികാരമില്ല. റെയ്ഡ് നിയമാനുസൃതമായിരുന്നുവെങ്കില്‍ ചൈത്രയ്ക്ക് ഒരു പ്രതിയെ എങ്കിലും പിടിക്കാന്‍ കഴിയുമായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു.

ചൈത്രയുടെ നടപടി പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു.അത് സര്‍ക്കാരിന്റെ നയമല്ല. മാത്രവുമല്ല, ചൈത്ര തല്‍ക്കാലത്തേക്ക് വന്നതാണ്. അന്വേഷണത്തിനായി വന്നതല്ല. അര്‍ഹതയുള്ള കാര്യമല്ല അവര്‍ ചെയ്തത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ചൈത്രയെ അംഗീകരിക്കാത്തതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here