രാഷ്ട്രീയലാഭത്തിനു വേണ്ടി ഇത്തരം നുണകള്‍ പറയരുത്; രാഹുല്‍ ഗാന്ധിയോട് പരീക്കര്‍

രാഷ്ട്രീയലാഭത്തിനു വേണ്ടി നുണകള്‍ പറയരുതെന്നും ഗുരുതരരോഗമുളള ഒരാളോട് ഇത്തരം കുടില തന്ത്രങ്ങള്‍ പാടില്ലെന്നും രാഹുല്‍ ഗാന്ധിയ്ക്ക് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ഉപദേശം. യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പുതിയ കരാര്‍ ഒപ്പിടുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഗോവയില്‍ നടത്തിയ കൂടിക്കാഴ്ചില്‍ വിഷയം ചര്‍ച്ച ചെയ്‌തെന്നും പുതിയ കരാര്‍ സംബന്ധിച്ച് അറിയില്ലെന്ന് പരീക്കര്‍ പറഞ്ഞുവെന്നുമായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആരോപണം തെറ്റാണെന്ന് രാഹുലിന് മറുപടിയായി പുറത്തിറക്കിയ കുറിപ്പില്‍ പരീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൗഹൃദസന്ദര്‍ശനത്തിനെത്തിയ രാഹുല്‍ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും റാഫേല്‍ ഇടപാട് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നടന്നിരിക്കുന്നതെന്നും കുറിപ്പില്‍ പരീക്കര്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here