Advertisement

നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമായി കേരഗ്രാമം പദ്ധതി

January 31, 2019
Google News 1 minute Read

നാളികേരത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ക്ക് വില കൂട്ടുന്നതിനുമായി കേരഗ്രാമം പദ്ധതി. പദ്ധതിയുടെ നടത്തിപ്പിനായി 43 കോടി രൂപ വകയിരുത്തി. നാളികേര കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും പത്തുലക്ഷം തെങ്ങിന്‍തൈകള്‍ നട്ടുപിടിപ്പിക്കും. ഗുണനിലവാരമുളള തെങ്ങിന്‍തൈ ഉല്‍പ്പാദനത്തിനായി ടിഷ്യൂ കള്‍ച്ചര്‍ സാധ്യതകള്‍ പരിഗണിക്കും.

Read More:ഐക്യകേരളത്തിന്റെ ആദ്യ ബജറ്റിനെ കുറിച്ച് അറിയാം

കേരഗ്രാമങ്ങളെ സഹകരണബാങ്കുകളുമായി ബന്ധിപ്പിക്കും. വീട്ടുവളപ്പില്‍ നിന്നും തേങ്ങ കൊണ്ടുപോകുമ്പോള്‍ തന്നെ കര്‍ഷകന് വില ഓണ്‍ലൈനായി അക്കൗണ്ടിലേക്ക് ഇടും. തെങ്ങ് കയറുന്നതിനും, തൊണ്ട് ചകിരിയാക്കുന്നതിനും മറ്റും നവീകരിച്ച യന്ത്രങ്ങള്‍ കൊണ്ടുവരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here