ഗോഡ്‌സയെ പ്രതീകാത്മകമാക്കി തൂക്കിലേറ്റി എം.എസ്.എഫ് ന്റെ പ്രതിഷേധം

msf

ഗാന്ധി ഘാതകന്‍ വിനായക് ഗോഡ്‌സയെ പ്രതീകാത്മകമാക്കി തൂക്കിലേറ്റി എം.എസ്.എഫ് ന്റെ പ്രതിഷേധം. മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷി ദിനമായ ഇന്നലെ അഖില ഭാരത ഹിന്ദു മഹാസഭ വനിതാ നേതാവ് പൂജാ ശകുന്‍ പാണ്ഡെ ഗാന്ധിയുടെ ചിത്രത്തില്‍ വെടിയുതിര്‍ക്കുന്ന ചിത്രവും ഗോഡ്‌സയെ ആദരിക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എംഎസ്.എഫ് കലാലയങ്ങളിലും പഞ്ചായത്ത് ആസ്ഥാനങ്ങളിലുമടക്കം സംസ്ഥാന വ്യാപകമായി ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More