ഹാമില്‍ട്ടന്‍ ഏകദിനം; ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി

ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. എട്ട് വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ തകര്‍ത്തത്. പരമ്പര സ്വന്തമാക്കിയെങ്കിലും ഹാമില്‍ട്ടന്‍ ഏകദിനത്തിലെ തോല്‍വി ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ മൂന്നക്കം കാണാതെയാണ് ഇന്ത്യയുടെ ടോട്ടല്‍ അവസാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടായി. 18 റണ്‍സുമായി പുറത്താകാതെ നിന്ന യുസ്വേന്ദ്ര ചഹലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏഴ് താരങ്ങള്‍ വ്യക്തിഗത സ്‌കോര്‍ രണ്ടക്കം കാണാതെ പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ന്യൂസിലാന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയെ തകര്‍ത്തത്. ഗ്രാന്‍ഡ്‌ഹോം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് 14.4 ഓവറില്‍ വിജയം സ്വന്തമാക്കി. അഞ്ച് ഏകദിന മത്സരങ്ങളുള്ള പരമ്പരആദ്യ മൂന്ന് മത്സരങ്ങളും തുടര്‍ച്ചയായി ജയിച്ച് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top