പ്രളയ സെസ്സ് ഏർപ്പെടുത്തുന്നത് വിലവർദ്ധനവുണ്ടാക്കില്ലെന്ന് തോമസ് ഐസക്ക്

പ്രളയ സെസ്സ് ഏർപ്പെടുത്തുന്നത് വിലവർദ്ധനവുണ്ടാക്കില്ലെന്ന് തോമസ് ഐസക്ക്. ധനപരമായ അരാജകത്വം ഒഴിവാക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ ഒന്പത് മണിയ്ക്കാണ് ബജറ്റ് അവതരണം. തോമസ് ഐസക്ക് അവതരിപ്പിക്കുന്ന പത്താമത്തെ ബജറ്റാണിത്.
അവതരിപ്പിക്കുന്നത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ട ജനകീയ ബജറ്റാകുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. ദീർഘകാല പുനർനിർമ്മാണത്തിന് പ്രാധാന്യം നൽകുമെന്നും പ്രളയാനന്തര വെല്ലുവിളികളെ നേരിടാൻ വിവിധ ഡിപ്പാർട്ട്മെൻറുകളെ ഏകോപിപ്പിച്ചുള്ള പദ്ധതിയുണ്ടാകുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. ധനപരമായ അരാജകത്വം ഒഴിവാക്കും. സംസ്ഥാനത്ത് രൂക്ഷമായ പ്രതിസന്ധിയാണുള്ളത്. അത് കൊണ്ട് തന്നെ ഏറ്റവും വെല്ലുവിളി നേരിടുന്ന ബഡ്ജറ്റാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
നികുതി ചോർച്ച തടയാൻ കർശന നടപടി എടുക്കും. കേന്ദ്ര സർക്കാരിന്റെ സങ്കൽപ്പത്തിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പാക്കും. ബഡ്ജറ്റ് പ്രസംഗത്തിന്റെ ദൈർഘ്യം കൂടുെമന്നും തോമസ് ഐസക് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here