നജീബായി പൃഥ്വിരാജ്; വൈറലായി ലൊക്കേഷന്‍ ചിത്രങ്ങള്‍

ഏറെനാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രമാണ് ആടുജീവിതം. പ്രശസ്ത എഴുത്തുകാരന്‍ ബെന്ന്യാമിന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിനായി പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. സിനിമയിലെ കുറച്ചു രംഗങ്ങള്‍ മുന്‍പേ തന്നെ ചിത്രീകരിച്ചിരുന്നു. വലിയ താരനിര തന്നെയാണ് സിനിമയില്‍ അണിനിരക്കുന്നതെന്നും അറിയുന്നു. ലൂസിഫറിന്റെ ഷൂട്ടിംഗ് തിരക്കുകളില്‍ ആയതിനാലാണ് ആടുജീവിതത്തില്‍ എത്താന്‍ പൃഥി വൈകിയത്. നടന് ഏറെ അഭിനയ സാധ്യതകളുളള ഒരു കഥാപാത്രമായിരിക്കും സിനിമയിലെന്ന് നോവല്‍ വായിച്ച എല്ലാവര്‍ക്കും അറിയുന്നൊരു കാര്യമാണ്. സിനിമയുടെതായി പുറത്തിറങ്ങിയ പുതിയൊരു ലൊക്കേഷന്‍ ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിനു വേണ്ടിയുളള പൃഥ്വിയുടെ മേക്ക് ഓവറാണ് ശ്രദ്ധേയമായിരിക്കുന്നത്.
ബെന്ന്യാമിന്റെ ആടുജീവിതം വായിച്ചവര്‍ക്ക് മനസില്‍ നിന്നും മായാതെ കിടക്കുന്ന കഥാപാത്രം തന്നെയായിരിക്കും നജീബ്. കുടുംബത്തിനു വേണ്ടി ഗള്‍ഫില്‍ പോകുകയും അവിടെ വെച്ച് നരകയാതനകള്‍ അനുഭവിക്കേണ്ടി വരികയും ചെയ്ത നജീബിന്റെ ജീവിതം അറിഞ്ഞ് സങ്കപ്പെട്ടവരാണ് നമ്മള്‍. നജീബിന്റെ ജീവിതം വെളളിത്തിരയിലെത്തുമ്പോള്‍ അതിന് മികച്ച സ്വീകാര്യത തന്നെ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആടുജീവിതത്തിലേക്ക് പൃഥ്വിയെ തീരുമാനിച്ചതുമുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകയോടെയാണ് താരത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറില്‍ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രം തന്നെയാകും ആടുജീവിതത്തിലെ നജീബ്.
.@PrithviOfficial As Najeeb ❤️ #Aadujeevitham Second Schedule Started In Jordan ?? pic.twitter.com/1i3exPez1d
— Movie Planet (@MoviePlanet8) January 31, 2019
✈️ to jordan #Aadujeevitham next schedule ….?? pic.twitter.com/bVDSi00Dv1
— Prithviraj Trends 〽️ (@Prithvitrendss) January 29, 2019
Read More:ആടുജീവിതത്തിൽ നായിക അമലപോൾ
സിനിമയുടെ പുതിയ ഷെഡ്യൂള്‍ ജോര്‍ദ്ദാനിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നത്. പൃഥ്വിരാജിന്റെ പ്രകടനത്തിനൊപ്പം സംവിധായകന്‍ ബ്ലെസിയുടെ മേക്കിങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. ഈജിപ്റ്റും സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഏതാനും രംഗങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here