എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം തുടരും

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരുമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. പഞ്ചായത്ത് അതിര്‍ത്തി നിശ്ചയിച്ച് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ല. പ്രത്യേക ട്രൈബ്യൂണല്‍ എന്ന ആവശ്യം തള്ളിയത് നിരാശാജനകമാണെന്നും ദുരിതബാധിതര്‍ ചൂണ്ടിക്കാട്ടി.
Read Also: വരന്റെ പിതാവ് മദ്യപിച്ച് പന്തലില്‍, വധു വിവാഹത്തില്‍ നിന്ന് പിന്മാറി
സര്‍ക്കാര്‍ നിശ്ചയിച്ച പഞ്ചായത്തുകളുടെ അതിര്‍ത്തിക്ക് പുറത്ത് 3000ത്തിലേറെ ദുരിതബാധിതര്‍ ഇപ്പോഴുണ്ട്. അവരെ മുഴുവന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം. പ്രത്യേക ട്രൈബ്യൂണല്‍ സാധ്യമല്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല.
Read Also: കേട്ടതിലും പ്രതീക്ഷിച്ചതിലും അപ്പുറമാണ് ‘പേരൻപ്’ എന്ന സത്യം; റിവ്യൂ വായിക്കാം..
ജോലി, പെന്‍ഷന്‍ തുടങ്ങി മുന്നോട്ട് വച്ച കാര്യങ്ങള്‍ക്കെല്ലാം തീരുമാനം ഉണ്ടാകണം. ഫെബ്രുവരി 3 ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്ര നടത്തും. സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കും വരെ നിരാഹാരം തുടരുമെന്ന് ദയാഭായി പ്രഖ്യാപിച്ചു.
അതേസമയം എൻഡോസൾഫാൻ ദുരിത ബാധിതർക്കായി വിവിധ ഘട്ടങ്ങളിൽ 161 കോടി 65 ലക്ഷം രൂപ നഷ്ട പരിഹാര തുക അനുവദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ദുരിത ബാധിതരുടെ കടം എഴുതി തള്ളുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിനിടെ പട്ടിക പുനപ്പരിശോധിക്കാൻ തയ്യാറാണെന്നും വീട്ടിലൊരാൾക്ക് ജോലി, പെൻഷൻ വർദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ചർച്ചചെയ്ത് മാത്രമെ തീരുമാനിക്കാൻ സാധിക്കൂ എന്നുമാണ് സര്‍ക്കാര്‍ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here