ഷൂട്ടുണ്ടെന്ന് പറഞ്ഞ് ശ്രീനിവാസന്‍ പോകാന്‍ തിരക്ക് കൂട്ടുന്നുണ്ടെന്ന് സ്റ്റാജന്‍

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. സംവിധായകന്‍ സ്റ്റാജനാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. 24മണിക്കൂര്‍ ഒബ്സര്‍വേഷനിലാണ് ഇപ്പോള്‍ താരം. ശ്വാസം വലിക്കാന്‍ സാധിക്കുന്നത് കൊണ്ട് ഓക്സിജന്‍ ട്യൂബ് മാറ്റിയിട്ടുണ്ട്. തങ്ങളോട് ശ്രീനിവാസന്‍ സംസാരിച്ചെന്നും, വൈകിട്ട് ഷൂട്ടുണ്ടെന്ന് പറഞ്ഞ് പോകാന്‍ ധൃതിക്കൂട്ടുകയാണെന്നും സ്റ്റാജന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാലാരിവട്ടത്തെ ലാല്‍ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ ഡബ്ബിംഗിന് എത്തിയപ്പോഴായിരുന്നു സംഭവം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here