Advertisement

സ്‌കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറിയ സംഭവം; പ്രിന്‍സിപ്പലിനെതിരെ പൊലീസില്‍ പരാതി

February 1, 2019
Google News 0 minutes Read

സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയ ബ്രൈറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കും ഭാര്യയും സ്‌കൂളിലെ 7ാം ക്ലാസ് കാരന്റെ മാതാപിതാക്കളെ വിളിച്ച് വരുത്തി മോശമായി പെരുമാറി എന്നാണ് പരാതി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയ്യറായില്ല. രക്ഷിതാവിനോട് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വാളകത്തെ ബ്രൈറഅറ് സ്‌കൂളിലാണ് സംഭവം. പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ വാങ്ങണമെന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഇത് വാങ്ങിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഏഴാം ക്ലാസുകാരന്റെ അമ്മയെ അധ്യാപിക സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയത്. പുസ്തകം വാങ്ങണമെന്ന കാര്യം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്നും ചോദിച്ച അമ്മയോട് പ്രിന്‍സിപ്പലും ഭാര്യയായ അധ്യാപികയും വളരെ മോശമായി പെരുമാറുകയായിരുന്നു. അധ്യാപികര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here