Advertisement

പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി; കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍

February 1, 2019
Google News 1 minute Read
farmer sc stays tn hc order to dismiss agricultural loan

പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി എന്ന പദ്ധതി വഴി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കും. 12 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കര്‍ഷകര്‍ക്ക് നേരിട്ട് അക്കൗണ്ടില്‍ പണമെത്തിക്കും.ന 75000 കോടി ഇതിനായി വകയിരുത്തി. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്ക് പദ്ധതിയുടെ അനുകൂല്യം ലഭിക്കും. പ്രകൃതി ദുരന്തത്തില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് രണ്ടുശതമാനം പലിശയിളവ്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുളളവര്‍ക്കാണ് പലിശയിളവ് ലഭിക്കുക. കര്‍ഷകര്‍ക്ക് 11.68 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കും.

Read More:2022 ല്‍ പുതിയ ഇന്ത്യ, ലക്ഷ്യം ഭരണത്തുടര്‍ച്ചയെന്ന് പീയുഷ് ഗോവല്‍; ഇടക്കാല ബജറ്റ് അവതരണം തുടങ്ങി

യു പി എ സര്‍ക്കാരിന്റെ കിട്ടാക്കടം എന്‍ഡിഎ തിരിച്ചുപിടിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയായി. രാജ്യത്ത് ജീവിത നിലവാരം ഉയര്‍ന്നെന്നും ബജറ്റ് പ്രസംഗത്തിനിടെ പീയൂഷ് ഗോയല്‍ പറഞ്ഞു. രാജ്യത്ത് പണപ്പെരുപ്പം കുറയ്ക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here