Advertisement

സിമന്റ് വില വീണ്ടും ഉയര്‍ന്നു

February 2, 2019
Google News 1 minute Read

പ്രളയ ശേഷം സംസ്ഥാനത്ത് സിമന്റ് വിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധന. ഒരു ചാക്ക് സിമന്റിന് മുന്നൂറ്റി എഴുപത് രൂപയായിരുന്നത് ഇന്നലെ മുതല്‍ വീണ്ടും ഉയര്‍ന്നു. മുപ്പത് രൂപ മുതല്‍ അന്‍പത് രൂപ വരെയാണ് വര്‍ധന. ഒരു ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുന്നതോടെ വില ഇനിയും ഉയരും. സിമന്റ് കമ്പനികള്‍ വിതരണക്കാര്‍ക്കുള്ള വില മൂന്ന് മാസം അന്‍പത് രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. ഈ തുക സബ്‌സിഡിയായി നല്‍കിയതിനാലാണ് പഴയ വിലയില്‍ സിമന്റ് ലഭിച്ചിരുന്നത്. സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഈ ഭാരം ഉപഭോക്താക്കളില്‍ എത്തിച്ചേര്‍ന്നു. മുപ്പത് രൂപ മുതല്‍ അന്‍പത് രൂപ വരെയാണ് വര്‍ധന. ഫലത്തില്‍ സിമെന്റ് വില നാന്നൂറ്റി ഇരുപത് രൂപ വരെ വര്‍ധിക്കും.

Read Moreഅടുത്ത രണ്ട് വര്‍ഷത്തേക്ക് പ്രളയസെസ് ഏര്‍പ്പെടുത്തി

ബജറ്റിലെ ഒരു ശതമാനം സെസ് കൂടിയാവുമ്പോള്‍ സിമന്റ് വില ഇനിയും ഉയരും. നിര്‍മ്മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന തലത്തില്‍ സംവിധാനമില്ലാത്തതിനാല്‍ കമ്പനികള്‍ കൊള്ള ലാഭം കൊയ്യുകയാണെന്ന് ആരോപണമുണ്ട്. അതേസമയം സിമന്റിന്റെ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here