കേടുവന്ന അരി; തമിഴ്നാട്ടിലെ ഗോഡൗണ്‍ സീല്‍ ചെയ്തു

കേരളത്തിലെ പ്രളയത്തില്‍ കേടുവന്ന അരിയും നെല്ലും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്നത് തടയാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
കേരളത്തില്‍ നിന്ന് കൊണ്ടുവന്ന അരി സൂക്ഷിച്ച പളനിമുരുഗന്‍ ട്രേഡേഴ്സിന്‍റെ ഗോഡൗണ്‍ പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. കേരള മുഖ്യമന്ത്രിയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസ് അടിയന്തര അന്വേഷണം നടത്തിയിരുന്നു. എറണാകുളത്തെ സൈറസ് ട്രേഡേഴ്സ് ലേലത്തില്‍ എടുത്ത അരിയും നെല്ലും തൃശ്ശിനാപ്പള്ളിയിലെ പളനിമുരുഗന്‍ ട്രേഡേഴ്സിനാണ് കൈമാറിയതെന്ന് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഗോഡൗണ്‍ സീല്‍ ചെയ്തത്. കേടുവന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതു തടയാന്‍ തമിഴ്നാട് അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും പളനിസ്വാമി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here