യോഗിയുടെ ഹെലികോപ്ടര്‍ ഇറക്കാന്‍ അനുവദിച്ചില്ല; റാലിയില്‍ പങ്കെടുക്കാനാവാതെ മടക്കം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടറിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ച് ബംഗാള്‍ സര്‍ക്കാര്‍. പശ്ചിമ ബംഗാളിലെ ബാലൂര്‍ ഗട്ടില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് യോഗി ബംഗാളില്‍ എത്തുന്നത്.മാള്‍ഡ ജില്ല ഭരണകൂടമാണ് ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചത്.അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥിന് റാലിയില്‍ പങ്കെടുക്കാനായില്ല. പകരം ഫോണിലൂടെ യോഗി ആദിത്യനാഥ് റാലിയില്‍ സംസാരിച്ചു.
Read More:യോഗി ആദിത്യനാഥ് കേരളത്തിൽ എത്തുന്നു
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വി.വി ഐ പി ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നല്‍കാനാവില്ലെന്ന് മാള്‍ഡാ ജില്ല ഭരണകൂടം അറിയിച്ചു.കഴിഞ്ഞ മാസം മാള്‍ഡയില്‍ ഇറക്കുന്നതിന് ബി.ജെപി അദ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്ററിനും അനുമതി നിഷേധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here