തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന മുറയ്ക്ക് സീറ്റുവിഭജനം പൂർത്തിയാക്കുമെന്ന് കോടിയേരി

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന മുറയ്ക്ക് സീറ്റുവിഭജനം പൂർത്തിയാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എപ്പോൾ തെരഞ്ഞെടുപ്പ് നടന്നാലും അഭിമുഖീകരിക്കാൻ ഇടതുമുന്നണി സജ്ജമാണ്. മേഖലാ ജാഥകളോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ആണെന്നാണ് രണ്ടു ദിവസമായി ചേർന്ന സിപിഎം നേതൃയോഗത്തിന്റെ വിലയിരുത്തൽ. വൈകാതെ ഉഭയകക്ഷി ചർച്ചകളിലേക്ക് കടന്ന് സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ റിപ്പോർട്ടുകൾ ആസൂത്രിതമാണെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന മുറക്ക് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here