Advertisement

നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ബോംബേറ്; ആര്‍എസ്എസ് പ്രവര്‍ത്തകനായ മുഖ്യപ്രതി അറസ്റ്റില്‍

February 3, 2019
Google News 1 minute Read

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹര്‍ത്താലില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ആര്‍എസ്എസ് ജില്ലാ പ്രചാരകനായ പ്രവീണാണ് പിടിയിലായത്. തമ്പാനൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രവീണിനെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസ് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. പ്രവീണിനെ പിടികൂടാനായി പ്രത്യേക സംഘങ്ങളായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ സിപഐഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിനിടെയാണ് ബോംബേറ് നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഇതില്‍ നിന്നുമാണ് ബോംബേറിഞ്ഞത് പ്രവീണാണെന്ന് തിരിച്ചറിഞ്ഞത്. നൂറനാട് സ്വദേശിയായ പ്രവീണ്‍ ഒരു വധക്കേസില്‍ പ്രതിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here