Advertisement

കൊല്‍ക്കത്ത സംഭവം; തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി

February 4, 2019
Google News 0 minutes Read

കൊല്‍ക്കത്തയില്‍ പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ. സംഘത്തെ തടഞ്ഞ സംഭവത്തില്‍ മുന്നറിയിപ്പുമായി സുപ്രീം കോടതി. ഉദ്യോഗസ്ഥര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചിട്ടി തട്ടിപ്പു കേസുകളിലെ അന്വേഷണം തടസ്സപ്പെടുത്തുന്ന ബംഗാള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ സി.ബി.ഐ. സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.

ഇന്നു തന്നെ വാദം കേള്‍ക്കണമെന്ന സി.ബി.ഐ. ആവശ്യം പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്താണു തിടുക്കമെന്ന് ചോദിച്ചു. ബംഗാളില്‍ അസാധാരണമായ സാഹചര്യമാണുള്ളതെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയ കോടതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമമുണ്ടായാല്‍ ഇടപെടുമെന്നും വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here