Advertisement

കൊല്ലത്തു പിടിമുറുക്കാൻ കാനം വിഭാഗം

February 4, 2019
Google News 0 minutes Read

സി പി ഐ ക്ക് സംസ്ഥാനത്ത് സ്വാധീനമുള്ള കൊല്ലം ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാനുറച്ച് കാനം വിഭാഗം. ജില്ലാ സെക്രട്ടറിയെ മാറ്റണമെന്ന തീരുമാനം നടപ്പാക്കണമെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. മുൻ തീരുമാനം നടപ്പാക്കാനാവാതിരുന്നത് വിഭാഗീയതയെന്നും എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു.

കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരുടെ എതിർപ്പ് ഇത്തവണയും സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഫലം കണ്ടില്ല.
കൊല്ലത്ത് സി പി ഐ ജില്ലാ സെക്രട്ടറി എൻ അനിരുദ്ധനെ മാറ്റിയേ മതിയാകൂ എന്ന നിലപാടിലുറച്ച് കാനം രാജേന്ദ്രൻ കാനം പക്ഷത്തെ പ്രകാശ് ബാബു ഇസ്മയിൽ പക്ഷത്തിനൊപ്പം ചേർന്ന് നേരത്തെ സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശം കൊല്ലത്ത് അട്ടിമറിച്ചിരുന്നു. .അനിരുദ്ധനെ മാറ്റിയാൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറായി. മുൻ എം എൽ എ പി എസ് സുപാൽ ജില്ലാ കമ്മിറ്റിയിൽ രംഗത്തുവരികയും ചെയ്തിരുന്നു. ഇതോടെ സെക്രട്ടറിയെ മാറ്റാനുള്ള നീക്കം ഉപേക്ഷിച്ച കാനം സംസ്ഥാന എക്സിക്യൂട്ടീവിലൂടെ വീണ്ടും മുൻ തീരുമാനം നടപ്പാക്കണമെന്ന നിലയിലെത്തിച്ചിരിക്കുന്നു.

എൻ അനിരുദ്ധനെ മാറ്റി ആർ രാജേന്ദ്രനെ സെക്രട്ടറിയാക്കണമെന്നായിരുന്നു മുൻ തീരുമാനം. പുതിയ തീരുമാനത്തിൽ സെക്രട്ടറി ആരാകണമെന്ന് നിർദേശിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here