Advertisement

കീമോതെറാപ്പികളുടെ ഇടവേളകളില്‍ വേദനകളെ ചിത്രങ്ങളാക്കി ഫാത്തിമത് സുഹറ

February 4, 2019
Google News 1 minute Read
fathimath

കീമോ തെറാപ്പികളുടെ ഇടവേളകളില്‍ വേദനകളെ മനോഹര ചിത്രങ്ങളാക്കി മാറ്റുകയാണ് തലശ്ശേരി സ്വദേശി ഫാത്തിമത് സുഹ്റ. രണ്ടാം തവണയും ക്യാന്‍സര്‍ ചികിത്സ തേടേണ്ടി വന്നിട്ടും തളരാത്ത ആത്മവിശ്വാസവുമായി മുന്നോട്ട് പോകുകയാണ് ഫാത്തിമത്. 2013ലാണ് ക്യാന്‍സര്‍ ആദ്യം ഫാത്തിമത്തിന്റെ ശരീരത്തെ ആക്രമിക്കുന്നത്. 2015ല്‍ ഒരു പ്രാവശ്യം കൂടി ക്യാന്‍സര്‍ ഫാത്തിമത്തിന്റെ ശരീരത്തില്‍ പിടിമുറുക്കി. എറണാകുളം വെല്‍കെയര്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സയിലാണ് ഇപ്പോള്‍ ഫാത്തിമത്. ചികിത്സയുടെ ഇടവേളകളില്‍  വേദനകളെ വര്‍ണ്ണങ്ങളാക്കി ക്യാന്‍സര്‍ വിജയത്തിന്റെ മറ്റൊരു ക്യാന്‍വാസിന് നിറം പകരുകയാണ് ഫാത്തിമത്ത് ഇപ്പോള്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here