ഡി.വൈ.എഫ്.ഐ. സംഘാടക സമിതി ഓഫീസ് കത്തിച്ച കേസില്‍ ഒരാള്‍ പിടിയില്‍.

ഡി.വൈ.എഫ്.ഐ. സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് കത്തിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. കക്കോടിയില്‍ വാടകക്ക് താമസിക്കുന്ന കയ്യേലിക്കല്‍ ചുണ്ടങ്ങാപ്പൊയില്‍ ദിപേഷ് ആണ് പിടിയിലായത്. മദ്യലഹരിയിലാണ് തീ കൊളുത്തിയതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കയ്യേലിമുക്കില്‍ നിര്‍മിച്ച സംഘാടക സമിതി ഓഫീസിനാണ് കഴിഞ്ഞ ജനുവരി 26 ന് പുലര്‍ച്ചെ തീ കൊളുത്തിയത്. തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസി നാട്ടുകാരെയും പോലീസിനെയും വിളിച്ചു വരുത്തുകയായിരുന്നു.പ്രദേശത്ത് നിലനിന്നിരുന്ന സി.പി.എം – ബി.ജെ.പി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് ജാഗ്രതയോടെയാണ് കേസന്വേഷിച്ചത്.
സ്‌കൂട്ടറില്‍ എത്തിയ അക്രമിയുടെ ദൃശ്യങ്ങള്‍ തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞത് അന്വേഷണത്തില്‍ വഴിത്തിരിവായി. മരപ്പണിക്കാരനായ ദിപേഷ് മൂന്ന് വര്‍ഷമായി കക്കോടിയില്‍ വാടകക്ക് താമസിക്കുകയാണ്. മദ്യ ലഹരിയിലാണ് അക്രമം നടത്തിയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.
ഐ പി സി 436, 447 എന്നീ വകുപ്പുകളും സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള 2019 ലെ പുതിയ വകുപ്പും ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇതിനിടെ പ്രതി സി.പി.എം അനുഭാവിയാണെന്ന ആരോപണവുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തി. എന്നാല്‍ ദീപേഷ് ബി.ജെ.പി നിയന്ത്രണത്തിലുള്ള ഒരു ക്ലബിലെ അംഗമായിരുന്നുവെന്നും സി.പി.എമ്മിന്റെ ഏതെങ്കിലും ഘടകങ്ങളില്‍ അംഗത്വമില്ലെന്നുമാണ് ഡി.വൈ.എഫ്.ഐ നേതാക്കളുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here