Advertisement

ഫ്രാൻസിസ് മാർപാപ്പ ഇന്ന് യുഎഇയിൽ വിശുദ്ധകുർബാന നടത്തും

February 5, 2019
Google News 0 minutes Read
pope to conduct holy mass in uae today

ത്രിദിന സന്ദർശനത്തിനായി യുഎഇയിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പ ഇന്ന് വിശുദ്ധകുർബാന നടത്തും.അബുദബി സ്പോർട്സ് സിറ്റിയിൽ നടക്കുന്ന പൊതു പരിപാടിയിലും വിശുദ്ധ കുർബാനയിലും ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം പേർ പങ്കെടുക്കും. പരിപാടികൾക്ക് ശേഷം ഇന്ന് അദ്ദേഹം റോമിലേക്ക് മടങ്ങും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ ഫ്രാൻസിസ് മാർപ്പാപ്പയുടെ യുഎഇ യിലെ അവസാന ദിവസത്തെ പരിപാടികൾ യു എ ഇ സമയം 9 മണിയോടു കൂടി ആരംഭിക്കും.അബുദബി സെന്റ് ജോസഫ് കത്തീഡ്രലിൽ മലയാളികളടക്കം തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിശ്വാസികളുമായി അദ്ദേഹം സമയം പങ്കിടും.തുടർന്ന് 10.30 നാണ് ലോകം ഉറ്റു നോക്കുന്ന പ്രധാന പരിപാടി.അബുദബി സ്പോർട്സ് സിറ്റിയിൽ നടക്കുന്ന പൊതു പരിപാടിയിലും വിശുദ്ധ കുർബാനയിലും ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം പേർ പങ്കെടുക്കും. കേരളത്തിൽ നിന്ന് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, കർദിനാൾ ബസേലിയോസ് ക്ളിമിസ്, കാതോലിക്കാ ബാവ, സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്..ഇന്നത്തെ പരിപാടികൾ പ്രമാണിച്ച് യു എ ഇ യിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.സമൂഹ കുർബാനയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചവർക്കും ഇന്ന് അവധിയാണ്.കുർബാനയ്ക്ക് ശേഷം ത്രിദിന സന്ദർശനം പൂർത്തിയാക്കി അദ്ദേഹം റോമിലേയ്ക്ക് തിരിച്ച് പോകും. 2016 ൽ അബുദബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വത്തിക്കാനിൽ നേരിട്ടെത്തി മാർപാപ്പയെ യുഎഇയിലേക്ക് ക്ഷണിക്കുകയായിരുന്നു. മൂന്നു വർഷങ്ങൾക്ക് ശേഷമാണ് മാർപാപ്പ ക്ഷണം സ്വീകരിച്ച് ആദ്യമായി ഒരു ഗൾഫ് രാജ്യത്തേക്ക് എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here