‘വ്യക്തിയാണ് അവരുടെ വിഷയം’; ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കിയതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കുന്നതിന് മുടി നല്‍കിയതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത ലോകത്തെ ആദ്യ വ്യക്തി താനല്ലെന്നും വിമര്‍ശിക്കുന്നവരുടെ വിഷയം അതല്ല, വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത നല്‍കിയവരുടേത് നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസാണെന്നും ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കിയതിന് പിന്നാലെ ഭാഗ്യലക്ഷ്മിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മുടി മുറിച്ച് ദാനം ചെയ്യുന്നവര്‍ അത് ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിത്തന്നെയാണോ ലഭിക്കുന്നത് എന്ന് അന്വേഷിച്ചിട്ടുണ്ടോ എന്ന് ചിലര്‍ കമന്റിട്ടു. ക്യാന്‍സര്‍ രോഗികളെ വെറുതെ വിടണമെന്നും ആവശ്യമില്ലാത്ത വാര്‍ത്തകളിലേക്ക് അവരെ വലിച്ചിഴയ്ക്കരുതെന്നും അഭിപ്രായമുണ്ടായി. ഇതിന് മറുപടിയായാണ് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ?
നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട.മറ്റുളളവര്‍ക്ക് വേണോ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ..എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട.
ഞാന്‍ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ.. ഞാന്‍ മുടി വിറ്റ് കാശാക്കിയിട്ടുമില്ല.
മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തി യും ഞാനല്ല
അപ്പോള്‍ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ് വിഷയം…
അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ്..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here