സ്ത്രീ വിരുദ്ധ പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനുമെതിരെ കേസ്

ടെലിവിഷന്‍ ചാറ്റ് ഷോയ്ക്കിടയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കെതിരെ കേസ്. രാജസ്ഥാനിലെ ജോധ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ടെലിവിഷന്‍ ഷോയ്ക്കിടെയായിരുന്നു വിവാദപരമായ പരാമര്‍ശം ഹാര്‍ദികും രാഹുലും നടത്തിയത്. കരണ്‍ ജോഹറിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ ഹാര്‍ദികിനും രാഹുലിനുമെതിരെ ബിസിസിഐ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരുന്നു. ജനുവരി 24 ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. തുടര്‍ന്ന് പാണ്ഡ്യ ഇന്ത്യയുടെ ന്യൂസിലന്‍ഡ് പരമ്പരക്കുള്ള ടീമിനൊപ്പവും രാഹുല്‍ ഇന്ത്യന്‍ ടീമിനൊപ്പവും ചേര്‍ന്നിരുന്നു. ഇതിനിടെയാണ് ഇരുവര്‍ക്കുമെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here