Advertisement

സൗദിയില്‍ വിദേശ നിക്ഷേപങ്ങൾക്ക് വ്യക്തമായ മാർഗ നിർദേശങ്ങൾ വേണം: സൗദി ശൂറാ കൗൺസിൽ

February 6, 2019
Google News 0 minutes Read
clear guidelines should be set for investments in saudi says saudi shurah council

സൗദിയില്‍ വിദേശ നിക്ഷേപങ്ങള്ക്ക് വ്യക്തമായ മാര്ഗ നിര്ദേശങ്ങള്‍ വേണമെന്ന് സൗദി ശൂറാ കൗൺസിൽ. കൂടുതല്‍ സ്വദേശികള്ക്ക് ജോലി ലഭിക്കാനും സാങ്കേതിക സംവിധാനങ്ങള്‍ രാജ്യത്തേക്ക് കൊണ്ട് വരാനും വിദേശ സംരംഭങ്ങള്ക്ക് സാധിക്കണമെന്നും കൌണ്സില്‍ നിര്ദേശിച്ചു.

സൗദിയിലെ വിദേശ സംരംഭങ്ങള്ക്ക് ലൈസന്സ്ന അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നും വ്യക്തമായ മാര്ഗി നിര്ദേുശങ്ങള്‍ തയ്യാറാക്കണമെന്നും സൗദി ശൂറാ കൌണ്സി ല്‍ ആവശ്യപ്പെട്ടു. വിദേശ നിക്ഷേപങ്ങള്ക്ക് ലൈസന്സ്ശ അനുവദിക്കുന്ന സൗദി ജനറല്‍ ഇന്വെ സ്റ്റ്‌മെന്റ്ൈ അതോറിറ്റിയോടാണ് കൌണ്സിലിന്റെ നിര്ദോശം. വിദേശ നിക്ഷേപങ്ങളുടെ നിലവാരവും പ്രവര്ത്ത്നങ്ങളും നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാകണമെന്നും കൌണ്സിവല്‍ നിര്ദേ ശിച്ചു. നിക്ഷേപങ്ങള്ക്ക് നിര്ദേണശിച്ച നിശ്ചിത മൂലധനത്തില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച പാടില്ല. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ വിദേശ സംരംഭങ്ങള്ക്ക്സ സാധിക്കണം. സ്വദേശികള്ക്ക്ച അര്ഹയമായ ജോലി നല്കാ നും ഈ സ്ഥാപനങ്ങള്ക്ക്ക കഴിയണമെന്നും ശൂറാ കൌണ്സി്ല്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു. അംഗീകൃത വിദേശ നിക്ഷേപങ്ങളുടെ എണ്ണം കഴിഞ്ഞ വര്ഷംറ തൊണ്ണൂറ്റിയൊമ്പത് ശതമാനം വര്ദ്ധിങച്ചതായാണ് റിപ്പോര്ട്ട്വ‌. നിലവിലുള്ള വിദേശ നിക്ഷേപം വിപുലീകരിക്കാനുള്ള അപേക്ഷകളുടെ എണ്ണം നൂറു ശതമാനം കൂടി. വിദേശ നിക്ഷേപത്തിന് ലൈസന്സ്േ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈയടുത്ത് കൂടുതല്‍ സുതാര്യമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here