Advertisement

സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കേണ്ട ചാനലുകൾ ഡെൻ നെറ്റ് വർക്ക് തടഞ്ഞുവെക്കുന്നതായി പരാതി

February 6, 2019
Google News 0 minutes Read
den blocks channel that are to be given free to users

ട്രായുടെ പുതിയ നിർദേശ പ്രകാരം സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കേണ്ട ചാനലുകൾ ഡെൻ നെറ്റ് വർക്ക് തടഞ്ഞുവെക്കുന്നതായി പരാതി. ഇതിൽ പ്രതിഷേധിച്ച് എണാകുളത്തെ ഡെൻ നെറ്റ് വർക്കിന്റെ ഓഫീസ് കേബിൾ ഓപ്പറേറ്റേഴ്സ് ന്റെ നേതൃത്വത്തിൽ ഉപരോധിച്ചു.

ട്രായുടെ പുതിയ നിർദേശ പ്രകാരം സൗജന്യമായി ലഭിക്കുന്ന 100 ചാനലുകളാണ് കേബിൾ ടിവി വിതരണ കമ്പനികൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കേണ്ടത്. എന്നാൽ ഡൽഹി അസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡെൻ ഈ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തുകയാണെന്നാണ് കേബിൾ ഓപ്പറേറ്റേഴ്സിന്റെ ആരോപണം. മലയാളത്തിൽ സൗജന്യമായി വിതരണം ചെയ്യുന്ന 24 ന്യൂസ്, മാതൃഭൂമി ന്യൂസ്, റിപ്പോർട്ടർ ഉൾപ്പടെ ഉള്ള ചാനലുകൾ ഡെൻ നൽകാൻ തയ്യാറാകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെയും കേബിൾ ഓപ്പറേറ്റേഴ്സിന്റെയും പരാതി.

ഡെന്നിന്റെ നിലപാടിനെതിരെ കേബിൾ ഓപ്പറേറ്റേഴ്സ് ന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി. ട്രായുടെ പുതിയ നിർദേശം പോലും അട്ടിമറിക്കുന്നതിനെതിരെ ഡെന്നിന്റെ ഓഫീസ് കേബിൾ ഓപ്പറേറ്റേഴ്സ് ഏറെ നേരം ഉപരോധിച്ചു. കളക്ടറുമായുള്ള ചർച്ചയ്ക്ക് ശേഷം തുടർ നിലപാട് സ്വീകരിക്കാനാണ് നീക്കമെന്ന് കേബിൾ ഓപ്പറേറ്റേഴ്സ് പ്രതിനിധികൾ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here