Advertisement

ശബരിമല സ്ത്രീ പ്രവേശം; വാദം രണ്ട് മണിയ്ക്ക് ശേഷം തുടരും

February 6, 2019
Google News 0 minutes Read
Supreme Court

ശബരിമല സ്ത്രീ പ്രവേശത്തില്‍ വാദം കേള്‍ക്കുന്ന സുപ്രീം കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. രണ്ട് മണിയ്ക്ക് ശേഷം വാദം വീണ്ടും തുടരും. ഉച്ചയ്ക്ക് ശേഷം ദേവസ്വം ബോര്‍ഡിന്റെ വാദമാണ് ഇനി കോടതി കേള്‍ക്കുക. പത്തരയോടെയാണ് ഹര്‍ജികള്‍ കോടതി കേള്‍ക്കാനാരുംഭിച്ചത്.

വിധിക്കെതിരെ നൽകിയ 65 ഹർജികൾ ആണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.  വിധിയിലെ പിഴവ് എന്താണെന്നും വിധി എന്തിന് പുനഃപരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.  അതിന് ശേഷം നീണ്ട രണ്ടരമണിക്കൂറാണ് ഹര്‍ജിക്കാരുടെ വാദം കോടതി കേട്ടത്. വാദത്തിനിടെ അഭിഭാഷകര്‍ തമ്മിൽ തർക്കം  ഉണ്ടായി. അതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി ഇങ്ങനെ പെരുമാറിയാൽ വാദം നിർത്തുമെന്നും മുന്നറിയിപ്പ് നല്‍കി. അഡ്വക്കേറ്റ്മാത്യൂസ് നെടുമ്പാറയെയാണ് കോടതി വിമര്‍ശിച്ചത്. കോടതിയിൽ ശരിയാംവണ്ണം പേരാരിയില്ലെങ്കിൽ കോടതിയലക്ഷ്യം എടുക്കുമെന്ന് കോടതി പറഞ്ഞു.   ഒരേ വാദം ആവര്‍ത്തിക്കേണ്ടെന്നും ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. സമയം കളയാനില്ലെന്നും രണ്ട് പേരുടെ വാദം കൂടിയേ കേള്‍ക്കൂവെന്നും കോടതി അറിയിച്ചിട്ടുണ്ട്.

യുക്തി കൊണ്ട് അളക്കാന്‍ ശബരിമല ശാസ്ത്ര മ്യൂസിയമല്ലെന്ന് സിങ്‌വി കോടതിയില്‍

ശബരിമലയിലെ യുവതീപ്രവേശന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്ത  സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ക്ഷേത്രപ്രവേശനമാണ് ഏറ്റവും വലിയ അവകാശം. ഇപ്പോഴത്തെ എതിര്‍പ്പുകള്‍ മാറുമെന്നും സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. തുല്യതയാണ് വിധിയ്ക്ക് അടിസ്ഥാനമെന്നും അയ്യപ്പഭക്തര്‍ പ്രത്യേക മതമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചു.

വാദത്തിനിടെ തര്‍ക്കം; ഇങ്ങനെ തുടര്‍ന്നാല്‍ വാദം അവസാനിപ്പിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ്

പുന:പരിശോധനയ്ക്ക് ആവശ്യമായ വാദങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ജയദീപ് ഗുപ്ത  വാദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here