Advertisement

പ്രളയത്തിൽ രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്ത് ശശി തരൂർ

February 6, 2019
Google News 4 minutes Read

പ്രളയത്തിൽ രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്ത് ശശി തരൂർ എം.പി.പ്രളയത്തിൽ സ്വജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുള്ള നൊബേൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ശശി തരൂർ
നൊബേൽ കമ്മിറ്റി ചെയർപേഴ്‌സണു കത്ത് നൽകിയത്.

കേരളത്തിൽ പ്രളയ സമയത്ത് സ്വന്തം ജീവനും, രക്ഷാപ്രവർത്തനത്തിനിടെ കേടുപാടുകൾ സംഭവിക്കുമെന്ന് ഉറപ്പുണ്ടായിട്ടുകൂടി ജീവിത മാർഗമായ ബോട്ടുകളുമെല്ലാം പുറത്തിറക്കി സഹജീവികളുടെ രക്ഷയ്ക്കായി രംഗത്തിറങ്ങിയവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. അവർ ബോട്ട് ഇറക്കുകയും പ്രദേശത്തെ അവസ്ഥകളെല്ലാം കണക്കുകൂട്ടി അവർ നടത്തിയ രക്ഷാപ്രവർത്തനമാണ് പ്രളയകാലത്ത് രക്ഷയായതെന്ന് ശശി തരൂർ ബെറിറ്റ് റേയ്‌സ് ആൻഡേഴ്‌സണ് നൽകിയ കത്തിൽ പറയുന്നു.

രക്ഷാപ്രവർത്തനത്തിന്റെ സമയത്ത് ബോട്ടിൽ കയറാൻ പ്രയാസപ്പെട്ടവർക്ക് ചവുട്ടി കയറാൻ തന്റെ മുതുക് കാണിച്ച് കൊടുത്ത ജെയ്‌സലിന്റെ ചിത്രം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നന്മയുടേയും മനോഭാവത്തിന്റേയും അടയാളമാണെന്നും തരൂർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here