Advertisement

കര്‍ണാടകയില്‍ പ്രതിസന്ധി; ഭൂരിപക്ഷം തെളിയിക്കാതെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബി ജെ പി

February 7, 2019
Google News 1 minute Read
karnataka election

കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുകയാണ്. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് എം എല്‍ എമ്മാരും പങ്കെടുക്കാത്തത് പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. നാല് എം എല്‍ എമ്മാരെ ബി ജെ പി മുബൈയില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് ജെ ഡി എസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാളെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ബി ജെ പിയുടെ നിലപാട്.

ഇന്നലെ ആരംഭിച്ച നിയമസഭാ ബജറ്റ് സമ്മേളനത്തില്‍നിന്ന് ഒന്‍പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിട്ടുനിന്നിരുന്നു. വിമത എം.എല്‍.എമാരായ രമേശ് ജര്‍കില്‍ഹോളി, മഹേഷ് കുംടാലി, ഉമേഷ് ജാദവ്, ബി. നാഗേന്ദ്ര എന്നിവര്‍ പാര്‍ട്ടി നേതൃത്വവുമായി നേരത്തെ തന്നെ അകല്‍ച്ചയിലാണ്. മറ്റ് അഞ്ചു പേര്‍ കൂടി വിട്ടുനിന്നതാണു കോണ്‍ഗ്രസ് ജെ.ഡി(എസ്) സഖ്യ സര്‍ക്കാരിനു ഭീഷണിയായത്. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം.എല്‍.എമാര്‍ക്കും കോണ്‍ഗ്രസ് ജെ.ഡി(എസ്) സഖ്യം വിപ്പ് നല്‍കിയിരുന്നു. നാല് വിമത എം എല്‍ എമാരില്‍ രണ്ട് പേര്‍ മുബൈയിലും രണ്ട് പേര്‍ ഗോവയിലുമുള്ള ഹോട്ടലുകളിലാണെന്നാണ് വിവരം. ഇവരുമായി ബി ജെ പി നേതാക്കള്‍ നിരന്തരം സംസാരിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. നിയമസഭയുടെ ബജറ്റ് സമ്മേളനം ബി ജെ പി എം എല്‍ എമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെയും ഇന്നും അവസാനിപ്പിക്കേണ്ടി വന്നു.

നാളെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ബി ജെ പി നിലപാട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരില്ലെന്നും എന്നാല്‍ ന്യൂനപക്ഷമായ സര്‍ക്കാരിന് ബജറ്റ് അവതരിപ്പിക്കാനുള്ള അവകാശമില്ലെന്നുമാണ് ബി ജെ പി നിലപാട്. വിമത എം എല്‍ എമാരെ തിരികെ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. നിയമസഭാ കക്ഷി നേതാവ് സിന്ധരാമയ്യ എം എല്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിനെത്താത്ത എം എല്‍ എമാരെ പുറത്താക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

Read More:കര്‍ണാടകയില്‍ തമ്മിലടി രൂക്ഷം ; രാജിവെക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി കുമാരസ്വാമി

ഇത് അവഗണിച്ചാണ് എം.എല്‍.എമാരുടെ നീക്കം. വിമതര്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ടെന്നു കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചു. മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടംപിട്ടാത്തതിനെ തുടര്‍ന്നാണ് രമേശ് ജര്‍കില്‍ഹോളിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ തിരിഞ്ഞത്.
11 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയില്‍ വിശ്വാസമില്ലെന്നു ബി.ജെ.പി. നിയമസഭാ കക്ഷി നേതാവ് ബി.എസ്. യെദിയൂരപ്പ അവകാശപ്പെട്ടു. ഇന്നലെ നാല് ബി.ജെ.പി. എം.എല്‍.എമാരും നിയമസഭാ സമ്മേളനത്തിനെത്തിയില്ല.

Read More:റിസോര്‍ട്ടിലെ കയ്യാങ്കളി; കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പാര്‍ട്ടിയുടെ അനുമതിയോടെയാണ് ഇവര്‍ വിട്ടുനിന്നതെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. 224 അംഗ കര്‍ണാടക നിയമസഭയില്‍ ഭരണസഖ്യത്തിന് 118 സീറ്റാണുള്ളത്. പ്രതിപക്ഷത്ത് 106 എം.എല്‍.എമാരും. ഒന്‍പത് എം.എല്‍.എമാര്‍ കൂറുമാറി വോട്ട് ചെയ്താല്‍ സഖ്യത്തിന് അധികാരം നഷ്ടമാകും. ഇവര്‍ എം.എല്‍.എ. സ്ഥാനം രാജിവച്ചാല്‍ തല്‍ക്കാലം ഭീഷണിയുണ്ടാകില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here